- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
തിരുവല്ല: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം മാധവംവീട്ടില്‍ സഞ്ജയ് എസ്.നായര്‍(23) ആണ് അറസ്റ്റിലായത്.
ഇന്‍സ്റ്റഗ്രാമിലൂടെ ഇയള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും തന്റെ സ്വകാര്യഭാഗങ്ങളിലെ ദൃശ്യങ്ങള്‍ അയച്ചുനല്‍കുകയും ആയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. തടിയൂരിലെ വെള്ളച്ചാട്ടത്തിന് സമീപത്ത് കാറിലെത്തിച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
ശിശുസംരക്ഷണസമിതിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റുചെയ്തു. വിദഗ്ധ പരിശോധനയ്ക്കായി ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story