- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിസ് മികച്ച ഡോക്ടര്‍; വാക്കുകളില്‍ കുനിഷ്ട് ഉള്ളതായി തോന്നുന്നില്ലെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡോ. ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം ഡോ.ഹാരിസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചില്ല.
ഡോക്ടറെ വ്യക്തിപരമായി അറിയില്ല. പക്ഷേ നിരവധിപേര്‍ പറഞ്ഞത് അദ്ദേഹം മികച്ച ഡോക്ടര്‍ ആണെന്നാണ്. കാര്യങ്ങള്‍ നേരെയാകണം എന്ന ബോധ്യത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. അതായിരിക്കണം ഡോക്ടറുടെ ഉദേശ്യം. വാക്കുകളില്‍ കുനിഷ്ട് ഉള്ളതായി തോന്നുന്നില്ല സര്‍വീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.
Next Story