- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ കണ്ടെത്തിയത് വ്യാജ ബോംബാണെന്ന് തെളിഞ്ഞു
കണ്ണൂരില്‍ കണ്ടെത്തിയത് വ്യാജ ബോംബാണെന്ന് തെളിഞ്ഞു
കണ്ണൂര്‍ : കണ്ണൂരില്‍ കണ്ടെത്തിയത് സ്റ്റീല്‍ ബോംബ് അല്ലെന്ന് പൊലിസ് പരിശോധനയില്‍ തെളിഞ്ഞു. കൂത്തുപറമ്പ് മാങ്ങാട്ടിടം ഉപ്പിലെപീടികയില്‍ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ കണ്ടെത്തിയത് സ്റ്റീല്‍ ബോംബ് അല്ലെന്നാണ് തെളിഞ്ഞത്. സ്റ്റീല്‍ കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത് പൂഴിയാണ് വെടിമരുന്നെല്ലന്ന് പൊലിസ് പറഞ്ഞു.
കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചപ്പോഴാണ് സ്റ്റീല്‍ ബോംബ് വ്യാജമാണെന്ന് തെളിഞ്ഞത്. മാങ്ങാട്ടിടം ഉപ്പിലെ പീടികയ്ക്ക് സമീപം ആളൊഴിഞ്ഞ വീട്ടു പറമ്പില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു പനയ്ക്ക് ചുവട്ടില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ ആറ് സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
Next Story