കണ്ണൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ പി ജയരാജനെ വീണ്ടും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തു. മൂന്ന്‌വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വീണ്ടും നിയമനം നല്‍കിയത്. ഖാദി മേഖല കാലാനുസൃതമായ മാറ്റങ്ങളിലൂടെ മുന്നോട്ട് കുതിക്കുകയാണ് എനിക്കും വേണം ഖാദി എന്ന മുദ്രാവാക്യവുമായി ഓണക്കാലത്ത് 100 കോടി വിറ്റുവരവെന്ന ലക്ഷ്യവുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും പി ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ബോര്‍ഡ് അംഗങ്ങളെ നിലനിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഖാദി ബോര്‍ഡിനെ നിലനിലനിര്‍ത്തിയത്. മുന്‍ എം പി എസ്. ശിവരാമന്‍, കെ.പി രണദിവെ, കമലാ സദാനന്ദന്‍, കെ.എസ് രമേശ് ബാബു, സാജന്‍ തോമസ്, കെ. ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജിന് ശേഷമാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി പി.ജയരാജന്‍ ചുമതലയേല്‍ക്കുന്നത് വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലാണ് ഖാദി ബോര്‍ഡ്'