പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിയെ ആണ് രോഗലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. പൂനെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്.

യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല. സമ്പര്‍ക്ക പട്ടികയില്‍ വന്നവരെ കൂടെ ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്.