മുംബൈ: ഇന്ത്യയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സീഗള്‍ ഇന്റര്‍നാഷനലിന്റെ പങ്ക് വളരെ വലുതാണെന്നും, വിദേശത്തേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിലും സ്‌കില്‍ ഡെവലപ്പ്‌മെന്റിലുമുള്ള സീഗളിന്റെ സംഭാവനകളെ അഭിനന്ദിക്കുന്നതായും മഹാരാഷ്ട്ര സ്‌കില്‍ ഡെവലപ്പ്‌മെന്റും എന്റര്‍പ്രണര്‍ഷിപ്പു മന്ത്രി ശ്രീ മംഗള്‍ പ്രഭാത് ലോഡാ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ നാല്പതാം വാര്‍ഷിക ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് അഭിപ്രായപെട്ട്

മുംബൈയിലെ റാഡിസണ്‍ ബ്ലൂവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റിക്രൂട്ട്‌മെന്റില്‍ സീഗള്‍ കൈവരിച്ച വൈതീരണ രീതികളും, നാലു പതിറ്റാണ്ടായി ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കിയതും അദ്ദേഹം പ്രത്യേകം പറഞ്ഞു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്പറേഷന്റെ ദേശീയ സ്‌കില്ലിംഗ് ദൗത്യവുമായി ഐക്യത്തില്‍ പ്രവര്‍ത്തിക്കുന്ന സീഗള്‍ ഇന്റര്‍നാഷണലിനെ സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് അക്കാദമി പോലെയുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളിയാകാന്‍ അദ്ദേഹം ക്ഷണിച്ചു. 'വിദേശ തൊഴില്‍ മേഖലയില്‍ സീഗളിന്റെ പ്രൊഫഷണലിസവും പ്രതിബദ്ധതയും മറ്റു സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുമെന്നും, മഹാരാഷ്ട്രയിലെ കഴിവുള്ള യുവാക്കളെ ആഗോള തലത്തിലേക്ക് നയിക്കാന്‍ ഇത്തരം പ്രതിഷ്ഠിത സ്ഥാപനങ്ങളുമായി സഹകരിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' മന്ത്രി പറഞ്ഞു. സീഗളിന്റെ 40 വര്‍ഷത്തെ യാത്ര പതിപ്പിച്ച കോഫി ടേബിള്‍ പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ശ്രീ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് പുസ്തകത്തിന്റെ ആദ്യപകര്‍പ്പ് മന്ത്രി കൈമാറി.1985ല്‍ 50 ചതുരശ്ര അടി വലിപ്പമുള്ള ഓഫിസില്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ മുംബൈയിലെ 5000 ചതുരശ്ര അടി വലിപ്പമുള്ള ആസ്ഥാനത്തിലേക്കുള്ള വളര്‍ച്ചയും,10 രാജ്യങ്ങളിലായി ഉള്ള 15 ശാഖകളും പുസ്തകത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്.




മന്ത്രി മംഗള്‍ പ്രഭാത് ലോഡാ മുഖ്യാതിഥിയായ പരിപാടിയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണവും,കേരള പോലീസ് എ.ഡി.ജി.പി.പി വിജയന്‍ (IPS ),മഹാരാഷ്ട്ര ഇന്റലിജിന്‍സ് കമ്മീഷണര്‍ ഷിരിഷ് ജെയിന്‍ (IPS ),ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറിയും നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് അഡൈ്വസര്‍ ഡോക്ടര്‍ ഡി.എം.മുലയ് (IFS ),ഭാരതീയ ജനതാ പാര്‍ട്ടി ദേശിയ എക്‌സിക്യൂട്ടീവ് മെമ്പര്‍ രഘുനാഥ് കുല്‍ക്കര്‍ണി,ഏരിയസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ & സി.ഇ.ഓ.സര്‍ സോഹന്‍ റോയ്,എ വി എ (മെഡിമിക്‌സ്) ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ എ.വി.അനൂപ്,ടൈംസ് നെറ്റ്വര്‍ക്ക് മുന്‍ മാനേജിങ് ഡയറക്ടര്‍ & സി ഇ ഓ. എം.കെ.ആനന്ദ്,ഇറാം ഹോള്‍ഡിങ് ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ സിദ്ദിഖ് അഹമ്മദ്,ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ ഡോക്ടര്‍ എന്‍.എം.ഷറഫുദ്ദിന്‍,നാസിക് ഉപ കലക്റ്റര്‍ പി.കെ.സിദ്ധാര്‍ഥ് രാംകുമാര്‍ (IAS) എന്നിവര്‍ പങ്കെടുത്ത്.

സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.സുരേഷ് കുമാര്‍ മധുസൂദനന്‍ തന്റെ പിതാവ് ശ്രി. കെ.മധുസൂദനന്‍,1985ല്‍ ആരംഭിച്ച സീഗള്‍ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചത് സുതാര്യതയും സത്യസന്ധതയും,സമയ ബന്ധിതമായി കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ സീഗള്‍ സ്ഥാപനത്തിലെ ഓരോ അംഗങ്ങളും വഹിച്ച പങ്കും എടുത്തു പറഞ്ഞു. സുതാര്യതയുള്ള റിക്രൂട്ട്‌മെന്റ് രീതികള്‍, യുവതയുടെ സാക്ഷമത, നൈപുണ്യപരിഷ്‌ക്കരണം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം സ്വാഗതപ്രസംഗത്തില്‍ വിശദമാക്കി.സീഗള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി (SIMAT) വഴി അത്യാധുനിക പരിശീലനം നല്‍കുന്നു.Seagull Staffing Solutions Pvt. Ltd. ഇന്ത്യയിലേയ്ക്ക് പ്രത്യേകമായി ശേഷിയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാക്കുന്ന സ്ഥാപനമാണ്,ആദാനി ഗ്രൂപ്പ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് വേണ്ടി സേവനം ലഭ്യമാക്കുന്നു.വാര്‍ഷിക പരിപാടിയില്‍ പ്രമുഖ ദേശീയ അന്താരാഷ്ട്ര അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു,