- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സദാനന്ദന് മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റേയും അനീതിക്ക് മുന്നില്‍ കീഴടങ്ങാത്ത മനോഭാവത്തിന്റേയും മാതൃക'; സി. സദാനന്ദന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
സി. സദാനന്ദന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി: രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ബിജെപി നേതാവ് സി. സദാനന്ദന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ജീവിതം ധൈര്യത്തിന്റേയും അനീതിക്ക് മുന്നില്‍ കീഴടങ്ങാത്ത മനോഭാവത്തിന്റേയും മാതൃകയാണെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
അക്രമത്തിനും ഭീഷണിക്കും സദാനന്ദന്റെ ആവേശത്തെ തടയാനാകില്ല. അധ്യാപകനായും സാമൂഹിക പ്രവര്‍ത്തകനുമായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. എംപി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാകട്ടെ എന്നും മോദി കുറിച്ചു. യുവജന ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി.
രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത നാല് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പ്രതികരണം. നാമനിര്‍ദേശം ചെയ്യപ്പെട്ട ഓരോരുത്തരുടെയും സംഭാവനകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. നിലവില്‍ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റാണ് സദാനന്ദന്‍. ഇക്കഴിഞ്ഞ ദിവസമാണ് സദാനന്ദന്‍ ഈ സ്ഥാനത്തെത്തിയത്.
സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ്, ബിജെപി കേരള ഘടകത്തില്‍ നിന്ന് ഒരു എംപികൂടി രാജ്യസഭയിലേക്ക് എത്തുന്നത്. സേവനത്തിനുള്ള ഏത് ഉപാധിയും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് സി സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിലെ മാറ്റം കാലത്തിനനുസരിച്ചുള്ളതെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, പ്രശസ്ത ചരിത്രകാരിയും അക്കാദമിക് വിദഗ്ധയുമായ മീനാക്ഷി ജെയിന്‍ എന്നിവരേയും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു.