- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ വെളിച്ചെണ്ണയ്ക്കെതിരെ പരിശോധന; 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
വ്യാജ വെളിച്ചെണ്ണയ്ക്കെതിരെ പരിശോധന; 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: വെളിച്ചെണ്ണവില കൂടുന്ന സാഹചര്യത്തില്‍ മായംചേര്‍ത്ത വെളിച്ചെണ്ണ വിപണിയിലെത്താതിരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. 980 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഏഴു സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കും. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍പരിശോധനകള്‍ക്കായി ശേഖരിച്ചു.
വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകള്‍, മൊത്ത, ചില്ലറ വ്യാപാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവായ ഓപ്പറേഷന്‍ നാളികേര നടത്തിയത്. മായംചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പ്പനയ്‌ക്കെതിരേ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ ഭക്ഷ്യസുരക്ഷാ പരാതി ടോള്‍ ഫ്രീ നമ്പരായ 1800 425 1125-ല്‍ വിവരം അറിയിക്കണം.