- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനടുത്ത് ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം; ഇരട്ടകളായ പൊലീസ് സഹോദരന്മാര്‍ തമ്മില്‍ കയ്യാങ്കളി
വീടിനടുത്ത് ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം; ഇരട്ടകളായ പൊലീസ് സഹോദരന്മാര്‍ തമ്മില്‍ കയ്യാങ്കളി
തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ഗ്രേഡ് എസ് ഐമാരും ഇരട്ടകളുമായ പൊലീസ് സഹോദരന്മാര്‍ തമ്മില്‍ കയ്യാങ്കളി. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിലീപ് കുമാറും പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പ്രദീപും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. ചേലക്കരയിലെ ഇവരുടെ വീടിന് മുന്നിലായിരുന്നു സംഭവം. വീടിനടുത്ത് ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട വിഷയമാണ് കൈയ്യാങ്കളിയിലെത്തിയത്.
ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങി. പൊലീസ് സ്റ്റേഷനിലേക്ക് വിവരം നല്‍കിയതായി ആശുപത്രി അറിയിച്ചു. ഇരുവരും തമ്മില്‍ നേരത്തെ അതിര്‍ത്തി തര്‍ക്കവും സ്വത്ത് തര്‍ക്കവും നിലനിന്നിരുന്നു. ചേലക്കരയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെ വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Next Story