- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ശമ്പളബില്ലുകളിലും മറ്റും തിരിമറി; 2.31 ലക്ഷം രൂപ തട്ടിയ യുഡി ക്ലാര്‍ക്കിന് 32 വര്‍ഷം കഠിനതടവും പിഴയും
2.31 ലക്ഷം രൂപ തട്ടിയ യുഡി ക്ലാര്‍ക്കിന് 32 വര്‍ഷം കഠിനതടവും പിഴയും
മലപ്പുറം: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ശമ്പളബില്ലുകളിലും മറ്റും തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയ യുഡി ക്ലാര്‍ക്കിന് 32 വര്‍ഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും വിധിച്ചു. നെടിയിരുപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജോലിചെയ്തിരുന്ന യുഡി ക്ലാര്‍ക്ക് സി. നാസിറിനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി ഷിബു തോമസ് ശിക്ഷിച്ചത്. 2.31 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
മലപ്പുറം മൊറയൂര്‍ സ്വദേശിയാണിയാള്‍. നെടിയിരുപ്പില്‍ ജോലിചെയ്തിരുന്ന 2004-2006 കാലത്താണ് ക്രമക്കേട് നടത്തിയത്. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ ബില്ലുകള്‍ തയ്യാറാക്കല്‍, തുക വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചുമതലകള്‍ ഇദ്ദേഹം വഹിച്ചിരുന്നു. അതിനിടയില്‍ ശമ്പളബില്ലുകളില്‍ ക്രമക്കേടുകള്‍ നടത്തിയും രേഖകള്‍ കൃത്രിമമായുണ്ടാക്കിയും 2,31,767 രൂപ തട്ടിയെടുത്തതിന് മലപ്പുറം വിജിലന്‍സ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ചെയ്തത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അരുണ്‍നാഥ് ഹാജരായി.