വൈത്തിരി: വയനാട് ചുരത്തിലെ ആറാം വളവില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം. വാഹനങ്ങളുടെ നീണ്ട നിരയാണ് ഇരുവശത്തും രൂപപ്പെട്ടത്.

ലോറി വളവില്‍ റോഡിന് കുറുകെ കിടക്കുന്നതിനാല്‍ ഒരു വശത്തു കൂടി മാത്രമേ വാഹനങ്ങള്‍ കടത്തി വിടാന്‍ കഴിയുന്നുള്ളൂ. രാവിലെ സമയമായതിനാല്‍ ഓഫീസ്, സ്‌കൂള്‍ സമയമായതിനാല്‍ നിരവധി യാത്രക്കാരാണ് വഴിയില്‍ കുടുങ്ങിയത്. ഗതാഗത തടസം നീക്കാന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്.