- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സല്‍ 2025: ലോഗോ പ്രകാശനം നിര്‍വഹിച്ചു; ആശംസകള്‍ നേര്‍ന്ന് അര്‍ജുന്‍ അശോകന്‍
എക്‌സല്‍ 2025: ലോഗോ പ്രകാശനം നിര്‍വഹിച്ചു
കൊച്ചി: തൃക്കാക്കര ഗവ. മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ വാര്‍ഷിക ടെക്‌നോ മാനേജീരിയല്‍ ഫെസ്റ്റായ എക്‌സല്‍ 2025 പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. വിവിധയിനം ശാസ്ത്ര - കലാപരിപാടികള്‍, കോണ്‍ഫറന്‍സുകള്‍, വര്‍ക്ക് ഷോപ്പുകള്‍ ഉള്‍പ്പെടുന്ന ദേശീയതല ശാസ്ത്ര - സാങ്കേതിക മേളയായ എക്‌സല്‍ ഇതോടുകൂടി തുടക്കം കുറിച്ചു.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ എന്നിവരടങ്ങുന്ന വന്‍ താരനിര പ്രകാശനം നിര്‍വഹിച്ചു. മൈക്രോസോഫ്റ്റില്‍ സീനിയര്‍ ഡത എഞ്ചിനീയറായ ജോബി ജോയ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും, ഡെനാഡ സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷുഹാദ് മെര്‍ച്ചണ്ടൈസ് പ്രകാശനവും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജയചന്ദ്രന്‍ ഇ.എസ്. അധ്യക്ഷത വഹിച്ചു. എക്‌സല്‍ ഇന്‍ചാര്‍ജ് ഡോ. ബിന്ദു വി. സ്വാഗത പ്രസംഗം നിര്‍വഹിച്ചു.
മേളയുടെ 26 - ാമത് പതിപ്പാണ് ഈ വര്‍ഷം അവതരിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ലോഗോ ലോഞ്ച് അവതരണത്തിനെ വിദ്യാര്‍ത്ഥികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. താന്‍ ഇത്തരമൊരു ലോഗോ ലോഞ്ച് ആദ്യമായാണ് കാണുന്നതെന്നും എക്‌സലിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് അര്‍ജുന്‍ അശോകന്‍ പ്രതികരിച്ചു.