ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ വനമേഖലയില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ ശേഖരം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

കുപ്‌വാര ജില്ലയിലെ കലാറൂസിലെ വനമേഖലയില്‍ ബിഎസ്എഫ്, ആര്‍മി, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ നടത്തിയ മൂന്ന് ദിവസത്തെ സംയുക്ത തെരച്ചിലിലാണ് തിങ്കളാഴ്ച തീവ്രവാദ ഒളിത്താവളം കണ്ടെത്തിയത്. വലിയ അളവിലുള്ള വസ്തുക്കള്‍ ഇവിടെ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

12 ഗ്രനേഡുകള്‍, വെടിയുണ്ടകളുള്ള ഒരു പിസ്റ്റള്‍, ഒരു കെന്‍വുഡ് റേഡിയോ സെറ്റ്, ഐഇഡികള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള ഉറുദുവിലുള്ള വിശദമായ കുറിപ്പുകള്‍, ഫയര്‍ സ്റ്റിക്കുകള്‍ എന്നിവ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.