തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന ആരോഗ്യവകുപ്പിലെ 601 ഡോക്ടര്‍മാര്‍ക്കെതിരേ നടപടി തുടങ്ങി. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 പേര്‍ക്കും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 പേര്‍ക്കുമാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയെങ്കിലും വ്യക്തമായ മറുപടി നല്‍കുകയോ പ്രതികരിക്കുകയോ ചെയ്യാത്തവരെ പിരിച്ചുവിടാനാണു തീരുമാനം.