- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
75ല്‍ നിന്നും 61 രൂപയിലേക്ക് ഇടിഞ്ഞ് തേങ്ങ വില; വെളിച്ചെണ്ണ വിലയിലും ഇടിവ്
75ല്‍ നിന്നും 61 രൂപയിലേക്ക് ഇടിഞ്ഞ് തേങ്ങ വില; വെളിച്ചെണ്ണ വിലയിലും ഇടിവ്
കാഞ്ഞങ്ങാട്: കുതിച്ചുയര്‍ന്ന തേങ്ങവിലയില്‍ പ്രതീക്ഷിക്കാത്ത തിരിച്ചിറക്കം. കിലോയ്ക്ക് 75 രൂപയിലേക്ക് ഉയര്‍ന്ന പച്ചത്തേങ്ങ വില തിങ്കളാഴ്ച ഒറ്റയടിക്ക് അഞ്ചുരൂപ കുറഞ്ഞു. ബുധനാഴ്ച ഇത് 61 രൂപയിലെത്തി. കഴിഞ്ഞവര്‍ഷം ജൂലായിയില്‍ 30 രൂപയായിരുന്നു. കൊപ്രവില കിലോയ്ക്ക് 90 രൂപയും വെളിച്ചെണ്ണവില കിലോയ്ക്ക് 170 രൂപയുമായിരുന്നു.
വിപണിയില്‍ തേങ്ങവരവ് കൂടിയതാണ് വിലയിടവിന് കാരണമായി പറയുന്നത്. സാധാരണ മഴക്കാലത്ത് പേരിന് മാത്രം വിപണിയിലെത്തിയിരുന്ന തേങ്ങയുടെ വരവ് കൂടിയതായി മൊത്തവ്യാപാരികളും പറയുന്നു. തേങ്ങയുടെ വിലയിടിവ് വെളിച്ചെണ്ണ വിലയിലും നേരിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ജൂലായ് അവസാനം കിലോഗ്രാമിന് 440 രൂപയായിരുന്ന വില ഇപ്പോള്‍ 420 ആയി. വില ഉയര്‍ന്നതോടെ വെളിച്ചെണ്ണ വില്പന ഇടിഞ്ഞിരുന്നു.
Next Story