- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സൈസ് ഓഫിസില്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; ചോദ്യം ചെയ്ത മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം: പ്രിവന്റീവ് ഓഫിസറെ കസ്റ്റഡിയിലെടുത്ത് പോലിസ്
എക്സൈസ് ഓഫിസിൽ മദ്യപിച്ചെത്തി ഉദ്യോഗസ്ഥൻ, ഇൻസ്പെക്ടറുമായി കയ്യാങ്കളി
തിരുവനന്തപുരം: വര്‍ക്കല എക്സൈസ് ഓഫിസില്‍ മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന് എക്സൈസ് ഇന്‍സ്പെക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിത്തതായി പരാതി. എക്സൈസ് ഇന്‍സ്പെക്ടര്‍ സൂര്യനാരായണന്റെ പരാതിയില്‍ പ്രിവന്റീവ് ഓഫിസര്‍ ജസീനെ വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച വൈകിട്ട് എക്സൈസ് ഓഫിസിലാണ് സംഭവം. മദ്യപിച്ച് ഓഫിസിലെത്തിയ ജസീനെ ചോദ്യം ചെയ്ത ഇന്‍സ്പെക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
സന്ധയോടെ മഫ്ടിയില് പരിശോധനയ്ക്കു തയാറാകാന്‍ ഇന്‍സ്പെക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും മദ്യപിച്ച് ഓഫിസില്‍ എത്തിയ ജസീനെ സൂര്യനാരായണന് ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. പിന്നാലെ ജസീന് ഇന്‍സ്പെക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുക ആയിരുന്നു.
സഹപ്രവര്‍ത്തകര്‍ ഇടപെട്ട് പിടിച്ചുമാറ്റിയെങ്കിലും ജെസീന് പിന്മാറാതെ വന്നതോടെ സൂര്യനാരായണന്റെ പരാതിയില്‍ ഇയാളെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയതിനും എക്സസൈസ് ഇന്‍സ്പെക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ജസീന്റെ പേരില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.