തിരുവനന്തപുരം: കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് മഞ്ഞമുന്നറിയിപ്പ് നല്‍കി. 16-നും 17-നും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്.