ഇടുക്കി: ഏലപ്പാറ ചെമ്മണ്ണില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തി നശിച്ചു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. ചെന്നൈ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനത്തില്‍ ഉള്ളവര്‍ പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. അതു കൊണ്ട് തലനാരിഴക്കാണ് അപകടം ഒഴിവായത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.