- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം; സെപ്റ്റംബര്‍ പത്ത് വരെ അപേക്ഷിക്കാം
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം; സെപ്റ്റംബര്‍ പത്ത് വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ യുജി/പിജി പ്രവേശനം ആരംഭിച്ചു. സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈന്‍ ആയി www.sgou.ac.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. കേരളത്തെ സമ്പൂര്‍ണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 28 യുജി/പിജി പ്രോഗ്രാമുകള്‍ക്കും മൂന്ന് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചതെന്ന് വൈസ് ചാന്‍സലര്‍ ഡോ.വി.പി.ജഗതി രാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
എംബിഎ, എംസിഎ പ്രോഗ്രാമുകള്‍ കൂടി ഈ അധ്യയനവര്‍ഷം ആരംഭിക്കും. ഇതിന് യുജിസി അംഗീകാരം ലഭിച്ചു. നോട്ടിഫിക്കേഷന്‍ പിന്നീട് പ്രസിദ്ധീകരിക്കും. അഞ്ചു റീജണല്‍ സെന്ററുകളുടെ പരിധിയിലായി കേരളത്തില്‍ ഉടനീളം പഠിതാക്കളുടെ സൗകര്യാര്‍ത്ഥം 45 പഠനകേന്ദ്രങ്ങളുണ്ട്. നിലവില്‍ 55,000-ത്തോളം പഠിതാക്കളുണ്ട്. നിലവില്‍ മറ്റൊരു യൂണിവേഴ്സിറ്റിയില്‍ ഒരു റെഗുലര്‍/വിദൂര അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവര്‍ക്കും ഈ യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാന്‍ സാധിക്കും. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് ഭാഷ കോഴ്സുകളും ഉടന്‍ തുടങ്ങും. യൂണിവേഴ്സിറ്റിയില്‍ നിലവില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതുമായ ഭവനരഹിതരായ എല്ലാ പഠിതാക്കള്‍ക്കും ഒപ്പം പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ ഒരു സ്‌കോളര്‍ഷിപ്പ് സ്‌കീം ഈ വര്‍ഷം ആരംഭിക്കും.