ന്യൂഡല്‍ഹി: തെരുവു നായ പ്രശ്‌നത്തില്‍ ദേശീയതലത്തില്‍ നയം വേണമെന്ന് സുപ്രീം കോടതി. തെരുവുനായ പ്രശ്‌നത്തില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു.

തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ കേസുകളുടെ വിവരങ്ങളും സുപ്രീം കോടതി തേടി. ഡല്‍ഹിയിലെ തെരുവുനായ പ്രശ്‌നത്തില്‍ നായകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. പിടികൂടിയ നായ്ക്കളില്‍ അക്രമകാരികള്‍ അല്ലാത്തവരെ വിട്ടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

നായ്ക്കളെ ഷെല്‍ട്ടര്‍ഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ് പര്‍ദിവാലയുടെ ഉത്തരവ് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജസ്റ്റിസ് പര്‍ദിവാലയുടെ ബെഞ്ചില്‍ നിന്നാണ് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. തുടര്‍ന്നാണിപ്പോള്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് മൂന്നംഗ ബെഞ്ച് ഉത്തരവിറക്കിയത്.