ആലപ്പുഴ: കയര്‍ ഫാക്ടറി മേഖലയിലെ ഈ വര്‍ഷത്തെ ഓണം അഡ്വാന്‍സ് ബോണസ് 29.90 ശതമാനം നല്‍കും. 20 ശതമാനം ബോണസും 9.90 ശതമാനം ഇന്‍സെന്റീവുമാണ് നല്‍കുക. കയര്‍ വ്യവസായ ബന്ധസമിതി യോഗത്തിന്റേതാണ് തീരുമാനം. അഡ്വാന്‍സ് ബോണസ് ആഗസ്റ്റ് 26 നുള്ളില്‍ വിതരണം ചെയ്യാനും തീരുമാനമായി. ലേബര്‍ കമ്മീഷണര്‍ സഫ്ന നസ്‌റുദ്ദീന്‍, അദ്ധ്യക്ഷത വഹിച്ചു. അഡീഷണല്‍ കമ്മീഷണര്‍ ലേബര്‍(ഐ.ആര്‍) കെ.എം.സുനില്‍, ആലപ്പുഴ ലേബര്‍ ഓഫീസര്‍ ദീപു ഫിലിപ്പ് മറ്റ് സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.