ആലുവ: ആലുവയില്‍ പെട്രോള്‍ പമ്പിനകത്ത് ബൈക്കിന് തീയിട്ട് യുവാവിന്റെ പരാക്രമം.ദേശം സ്വദേശി പ്രസാദ് ആണ് അത്താണിയിലെ പമ്പിലാണ് പരാക്രമം കാണിച്ചത്. പെട്രോള്‍ അടിക്കുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബൈക്കിന് തീ ഇട്ടെന്നാണ് സൂചന.ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ ഓടിച്ച ബൈക്ക് മറ്റ് വാഹനങ്ങളില്‍ തട്ടിയെന്നും യാത്രക്കാരുമായി തര്‍ക്കമുണ്ടായെന്നും വിവരമുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.