തിരുവനന്തപുരം: സപ്ലൈകോ ഓണം മേളകള്‍ തിങ്കളാഴ്ചമുതല്‍ തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കിഴക്കേക്കോട്ട ഇ.കെ. നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും.

ഓണത്തിനായി സപ്ലൈകോ രണ്ടരലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് സബ്സിഡി അരിയ്ക്കുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ, പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍നിന്ന് ഒരുകിലോയായി ഉയര്‍ത്തിയിട്ടുണ്ട്.