- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 2,000 കിലോ സ്ഫോടകവസ്തു പിടികൂടി; മലപ്പുറം സ്വദേശിയായ ഡ്രൈവര്‍ അറസ്റ്റില്‍
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 2,000 കിലോ സ്ഫോടകവസ്തു പിടികൂടി; മലപ്പുറം സ്വദേശിയായ ഡ്രൈവര്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 2,000 കിലോ സ്ഫോടകവസ്തു മധുക്കരയില്‍ നിന്നും ഭീകരവിരുദ്ധ പോലീസ് സംഘം പിടികൂടി. സംഭവത്തില്‍ ഡ്രൈവറായ മലപ്പുറം സ്വദേശി സുബൈറിനെ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച വെളുപ്പിന് നാലിനാണ് വാനില്‍ കടത്തിയ സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്.
മലപ്പുറത്തുള്ള പാറമടയിലേക്ക് കൊണ്ടുപോകാനായി സേലത്തുനിന്നാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കൊണ്ടുവന്നതെന്ന് ഡ്രൈവര്‍ മൊഴിനല്‍കി. എന്നാല്‍, ഇതുസംബന്ധിച്ച ഒരു രേഖയും ഇയാളുെട കൈയില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.വണ്ടിയില്‍നിന്ന് 15,000 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയതോടെ മധുക്കരപോലീസ് സ്റ്റേഷനിലെത്തിച്ച് ഡ്രൈവറെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു.
കേരളത്തിലേക്ക് വന്‍തോതില്‍ സ്ഫോടകവസ്തു കടത്തുന്നതായി കോയമ്പത്തൂര്‍ ഭീകരവിരുദ്ധ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ പോലീസ് സംഘം തിങ്കളാഴ്ച രാത്രിമുതല്‍ മധുക്കര-വാളയാര്‍ അതിര്‍ത്തികളില്‍ പരിശോധനയിലായിരുന്നു. വെളുപ്പിന് നാലുമണിയോടെ മധുക്കരയ്ക്ക് സമീപം ഇന്‍സ്പെക്ടര്‍ കറുപ്പസാമി പാണ്ഡ്യനും സംഘവുമാണ് സ്ഫോടകവസ്തു കയറ്റിയ വാന്‍ കണ്ടെത്തിയത്.
പോലീസിന്റെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും സ്റ്റേഷനിലെത്തി സ്ഫോടകവസ്തുക്കള്‍ പരിശോധിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.