കൊച്ചി: ഗുരുതര രോഗബാധിതനായ നാലുവയസ്സുള്ള കുട്ടിയെ ലക്ഷദ്വീപില്‍നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് നാവികസേന. അര്‍ധരാത്രി 12.30-നാണ് ലക്ഷദ്വീപ് അധികൃതരില്‍നിന്ന് ദക്ഷിണ നാവികസേനയ്ക്ക് കുട്ടിയുടെ രോഗാവസ്ഥ ഗുരുതരമാണെന്ന സന്ദേശം ലഭിച്ചത്.

തുടര്‍ന്ന് 1.20-ന് ഐഎന്‍എസ് ഗരുഡയില്‍ നിന്ന് ഡോണിയര്‍ വിമാനം രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടു. എയര്‍ലിഫ്റ്റ് ചെയ്ത് ബുധനാഴ്ച പുലര്‍ച്ചെ 5.45-ന് കുട്ടിയെ കൊച്ചിയിലെത്തിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലേക്ക് കുട്ടിയെ മാറ്റി.