- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലേക്ക് ചാടിയ കാട്ടുപന്നികള്‍ ദേഹത്തേക്ക് വീണു; യുവാവിന്റെ കാലിന് പരിക്ക്
റോഡിലേക്ക് ചാടിയ കാട്ടുപന്നികള്‍ ദേഹത്തേക്ക് വീണു;യുവാവിന്റെ കാലിന് പരിക്ക്
കങ്ങഴ: കാട്ടുപന്നികള്‍ ദേഹത്തേക്ക് വീണിതിനെത്തുടര്‍ന്ന് തൊഴിലാളിക്ക് പരിക്ക്. മുണ്ടത്താനം കുന്നിനി മുക്കുങ്കല്‍ അജേഷ് സണ്ണി (35)ക്കാണ് കാലിന് സാരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിയശേഷം പാമ്പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലത് കാലിന്റെ എല്ല് പൊട്ടി. തള്ളവിരലും മറ്റൊരു വിരലും ഒടിഞ്ഞു. നഖം ഇളകിപ്പോയി. കാലിന്റെ മുട്ടിനും പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി 8.30-ഓടെ വീടിന് സമീപത്തായിരുന്നു സംഭവം. തടിപ്പണി കഴിഞ്ഞ് സാധനങ്ങള്‍ വാങ്ങിപ്പോകുമ്പോള്‍ വീടിന് സമീപത്തെ കയ്യാലകള്‍ കുത്തിയിളക്കിയ പന്നിക്കൂട്ടം റോഡിലേക്ക് ചാടി. മൂന്ന് പന്നികളാണ് ഉണ്ടായിരുന്നത്. ഇവ അജേഷിന്റെ ദേഹത്താണ് വീണത്. അജേഷിന്റെ കാലിലും വിരലുകളിലും കല്ലും വീണു.
അജേഷ് നിലവിളിച്ചതോടെ പന്നികള്‍ സമീപത്തെ പറമ്പിലേക്ക് ഓടി. ശബ്ദംകേട്ട് ഓടിക്കൂടിയ അയല്‍ക്കാരും വീട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം വനംവകുപ്പിനെ അറിയിച്ചെന്നും ആശുപത്രിച്ചെലവും നഷ്ടപരിഹാരവും ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞതായും പഞ്ചായത്തംഗം എ.എം. മാത്യു ആനിത്തോട്ടം അറിയിച്ചു.