- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവലയിലെ ഉയരവിളക്കിന്റെ ചില്ല് പൊട്ടിവീണു; മൂന്ന് വയസ്സുകാരിയുടെ നെറ്റിയില്‍ എട്ട് തുന്നല്‍
കവലയിലെ ഉയരവിളക്കിന്റെ ചില്ല് പൊട്ടിവീണു; മൂന്ന് വയസ്സുകാരിയുടെ നെറ്റിയില്‍ എട്ട് തുന്നല്‍
മാറനല്ലൂര്‍: കവലയിലെ ഉയരവിളക്കിന്റെ ചില്ല് പൊട്ടിവീണ് മൂന്നുവയസ്സുകാരിയുടെ തലയ്ക്കു സാരമായി പരിക്കേറ്റു. ചില്ല് വീണതിനെത്തുടര്‍ന്ന് കുട്ടിയുടെ നെറ്റിയിലെ മുറിവിന് എട്ട് തുന്നല്‍ വേണ്ടിവന്നു. സംഭവത്തിന്റെ പരാതിയുമായിച്ചെന്ന കുട്ടിയുടെ പിതാവിനെ കെഎസ്ഇബിയും ഗ്രാമപ്പഞ്ചായത്തും മടക്കിയയച്ചു. ബാലരാമപുരം അന്തിയൂര്‍ അമ്പിളിയോട് വിളാകത്തുവീട്ടില്‍ സുധീഷ്-ഗീതു ദമ്പതിമാരുടെ മകള്‍ സാന്ത്വനിക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി മാറനല്ലൂര്‍ കവലയിലെ ഉയരവിളക്കിന്റെ ചില്ലാണ് കുട്ടിയുടെ തലയില്‍ പതിച്ചത്. പുന്നാവൂരില്‍നിന്ന് ഓട്ടോയില്‍ മാറനല്ലൂരിലെത്തി ബാലരാമപുരത്തേക്ക് പോകുന്നതിനുവേണ്ടി ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തേക്കു വരുന്നതിനിടെയാണ് അപകടം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ സുധീഷ് മാറനല്ലൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ പരാതിപ്പെടാന്‍ ചെന്നപ്പോള്‍ വൈദ്യുതിയും തൂണും മാത്രമാണ് കെഎസ്ഇബിയുടെ കീഴില്‍ വരുന്നതെന്നും പരാതി വാങ്ങാന്‍ കഴിയില്ലെന്നുമുള്ള വിചിത്രമായ മറുപടിയാണ് അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ പരാതിപ്പെടാന്‍ എത്തിയപ്പോള്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കാന്‍ നിര്‍ദേശിച്ച് മടക്കിയയച്ചു.
ഉയരവിളക്ക്, ചില്ല് പൊടടിവീണു, മൂന്നു വയസുകാരി, പരിക്ക്