കോയമ്പത്തൂര്‍: പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസ് വീണ്ടും തമിഴ്‌നാട് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടപടി.

കോയമ്പത്തൂരില്‍ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റുണ്ടെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബസ് ഉടമ ഗിരീഷ് പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് റോബിന്‍ ബസ് അടൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ചത്. മോട്ടോര്‍ വാഹനവകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരേ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത് വലിയ ചര്‍ച്ചയായിരുന്നു.