- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ ബാങ്കില്‍ താത്കാലിക ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അശ്വതി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നതായി റിപ്പോര്‍ട്ട്: അന്വേഷണം ആരംഭിച്ച് പോലിസ്
സഹകരണ ബാങ്കില്‍ താത്കാലിക ജീവനക്കാരി മരിച്ച നിലയില്‍
പെരുമ്പാവൂര്‍: കൂവപ്പടി സഹകരണ ബാങ്കില്‍ താത്കാലിക ജീവനക്കാരിയെ തൂങ്ങി മരിച്ച നിലില്‍ കണ്ടെത്തി. കുറിച്ചിലക്കോട് പുന്നയ്ക്ക കുടി വീട്ടില്‍ വിപിന്റെ ഭാര്യ അശ്വതിയാണ് ബാങ്കിലെ ഹാളില്‍ ജീവനൊടുക്കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അശ്വതിയുടെ മരണം. ഒന്നാംനിലയിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് അശ്വതിയെ കണ്ടെത്തിയത്.
സഹകരണ ബാങ്കിന്റെ ജനസേവ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അശ്വതി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി കോടനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story