- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി അണക്കെട്ട് കാണാന്‍ സഞ്ചാരികള്‍ ഒഴുകി എത്തുന്നു; സഞ്ചാരികളെ കൊണ്ടു പോകുന്നത് ബഗ്ഗി കാറില്‍: കാല്‍നട യാത്ര അനുവദിക്കില്ല
ഇടുക്കി അണക്കെട്ട് കാണാന്‍ സഞ്ചാരികള്‍ ഒഴുകി എത്തുന്നു
ഇടുക്കി: ഓണക്കാല അവധിയോട് അനുബന്ധിച്ച് ഇടുക്കി അണക്കെട്ട് തുറന്നു കൊടുത്തതോടെ ഡാം കാണാന്‍ സഞ്ചാരികള്‍ ഒഴുകി എത്തുന്നു. കെഎസ്ഇബി ഹൈഡല്‍ ടൂറിസം വിഭാഗത്തിന്റെ ബഗ്ഗി കാറിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. നവംബര്‍ 30 വരെയാണ് സന്ദര്‍ശന അനുമതി. സുരക്ഷാ കാരണങ്ങളാല്‍ കാല്‍നട യാത്ര അനുവദിക്കില്ല.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് കര്‍ശന പരിശോധനക്ക് ശേഷമാണ് ആളുകളെ പോലീസ് കടത്തി വിടുന്നത്. ചെറുതോണി ഡാമിനു മുകളിലൂടെ വൈശാലി ഗുഹയും കടന്ന് ആര്‍ച്ച് ഡാം വരെ കണ്ടു മടങ്ങാന്‍ അര മണിക്കൂര്‍ സമയം വേണം.
മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് ചാര്‍ജ്ജ്. എട്ട് ബഗ്ഗി കാറുകളിലായി പരമാവധി 1248 പേര്‍ക്ക് മാത്രമാണ് ഒരു ദിവസം അണക്കെട്ട് കാണാന്‍ കഴിയുക. ഹൈഡല്‍ ടൂറിസം വിഭാഗത്തിന്റെ വെബ് സൈറ്റില്‍ സമയം ബുക്ക് ചെയ്ത് ഓണ്‍ലൈനായി പണമടയ്ക്കണം. അല്ലെങ്കില്‍ നിരാശരായി മടങ്ങേണ്ടി വരും.
ക്യാമറ ഉള്‍പ്പെടെയുള്ള ഇലക്ടോണിക് ഉപകരണങ്ങളും ബാഗുകളുമൊന്നും കയ്യില്‍ കൊണ്ടു പോകാന്‍ അനുവദിക്കില്ല. വനം വകുപ്പിന്റെ ബോട്ടും സര്‍വീസ് നടത്തുന്നുണ്ട്. ഇത്തവണ ഒരാഴ്ച കൊണ്ട് അയ്യായിരത്തിലധികം പേര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. അണക്കെട്ടുകള്‍ക്ക് സമീപത്തെ ഹില്‍വ്യൂ പാര്‍ക്ക് കാണാനും സഞ്ചാരികളുടെ തിരക്കനുഭവപ്പെടുന്നുണ്ട്.