- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവിരലില്‍ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച് ശ്രീഹരി: കേസെടുത്ത് പോലിസ്
ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
കാസര്‍കോട്: കൈവിരലില്‍ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ കോളേജ് വിദ്യാര്‍ഥി മരിച്ച നിലയില്‍. പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡിലെ ശ്രീനിലയത്തില്‍ പവിത്രന്‍ അച്ചാംതുരുത്തി, ശാന്ത ദമ്പതികളുടെ മകന്‍ ശ്രീഹരി (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുക ആയിരുന്നു. ്. വീട്ടുകാര്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പ് മരണം സംഭവിച്ചിരുന്നു.
പടന്നക്കാട് നെഹ്‌റു കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയും കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്നു. ഒരു വിരലില്‍ ഒരു മണിക്കൂര്‍ നേരം നിര്‍ത്താതെ പുസ്തകം കറക്കിയായിരുന്നു ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് നേടിയത്. ശ്രീഹരിയുടെ മരണത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സഹോദരി: ശ്രീക്കുട്ടി (അധ്യാപിക കാഞ്ഞങ്ങാട് ക്രൈസ്റ്റ്).