- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ടെറ്റ്; പ്രത്യേക പരീക്ഷയ്ക്ക് സര്‍വീസിലുള്ളവര്‍ക്കും അവസരം നല്‍കണം
കെ ടെറ്റ്; പ്രത്യേക പരീക്ഷയ്ക്ക് സര്‍വീസിലുള്ളവര്‍ക്കും അവസരം നല്‍കണം
വേങ്ങര: ഗവണ്‍മെന്റ്, എയ്ഡഡ് അധ്യാപകര്‍ക്കുവേണ്ടി സെപ്റ്റംബര്‍ 11-ന് നടത്തുന്ന പ്രത്യേക കെ -ടെറ്റ് പരീക്ഷയില്‍ ഈ യോഗ്യത ഇല്ലാതെ സര്‍വീസിലുള്ളവര്‍ക്കുകൂടി അവസരം നല്‍കണമെന്ന് നോണ്‍ കെ -ടെറ്റ് അസോസിയേഷന്‍ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
അഞ്ചുവര്‍ഷം ബാക്കിയുള്ളഅധ്യാപകര്‍ ഒഴികെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ ഈ ആവശ്യമുന്നയിച്ചത്. 2012 മുതല്‍ 2019 വരെ സര്‍വീസില്‍ കയറിയ അധ്യാപകര്‍ക്കായാണ് പ്രത്യേക കെ-ടെറ്റ് പരീക്ഷ നടത്തുന്നത്. 2012-ന് മുന്‍പ് സര്‍വീസില്‍ കയറിയവര്‍ കെ-ടെറ്റ് പാസ്സാവാതെ സര്‍വീസില്‍ തുടരാനുള്ള അനുമതിക്കായി ശ്രമം നടത്തുന്നുണ്ട്. ഒരു പക്ഷം അധ്യാപകരെമാത്രം സംരക്ഷിക്കാന്‍ സംഘടനകള്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് അസോസിയേഷന്‍ അറിയിച്ചു. ഉവൈസ് തിരുവല്ല അധ്യക്ഷനായി. ഇബ്രാഹിം കുന്നത്ത്, രാജേഷ് മണ്ണുത്തി, റസാഖ് കൊല്ലം, ഹാരിസ് മുഹമ്മദ്, സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.