- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ക്കലയില്‍ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍; ചിഞ്ചുവിനെ വീടു വളഞ്ഞ് പിടികൂടി പോലിസ്: കണ്ടെടുത്തത് അഞ്ച് കിലോയിലേറെ കഞ്ചാവ്
വര്‍ക്കലയില്‍ കഞ്ചാവുമായി യുവതി പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ അഞ്ച് കിലോയിലേറെ കഞ്ചാവുമായി യുവതി പോലീസ് പിടിയില്‍. അയിരൂര്‍ കൊച്ചുപാരിപ്പള്ളിയില്‍ വാടകയക്ക് താമസിക്കുന്ന ചിഞ്ചുവിനെയാണ് റൂറല്‍ ഡാന്‍സാഫ് സംഘം വീട് വളഞ്ഞ് പിടികൂടിയത്. യുവതി കഞ്ചാവ് വില്‍ക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം എത്തിയത്. അയിരൂര്‍ കൊച്ചുപാരിപ്പള്ളിമുക്കില്‍ 1 വര്‍ഷമായി വാടകയക്ക് താമസിച്ചാണ് ചിഞ്ചു കഞ്ചാവ് ഇടപാടുകള്‍ നടത്തുന്നത്.
റൂറല്‍ ഡാന്‍സാഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ പോലീസ് ചിഞ്ചു താമസിച്ചിരുന്ന വീട് വളയുകയായിരുന്നു. പരിശോധനയില്‍ അഞ്ച് കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പോലീസ് കണ്ടെടുത്തു. കിടപ്പുമുറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. യുവതിയുടെ ആണ്‍ സുഹൃത്ത് 26 കിലോ കഞ്ചായ് കടത്തിയ കേസില്‍ കോയമ്പത്തൂര്‍ ജയിലിലാണ്. ഇയാളുടെ വീട്ടില്‍ നിന്നുമാണ് ചിഞ്ചുവിനെ പിടികൂടിയത്.
ആദ്യ വിവാഹം വേര്‍പെടുത്തിയാണ് രാജേഷിനൊപ്പം യുവതി താമതിക്കുന്നത്. പോലീസ് കഞ്ചാവ് ശേഖരം കണ്ടെടുക്കുന്ന സമയത്ത് വീട്ടില്‍ പ്രതിയുടെ സഹോദരിയായ പഞ്ചായത്ത് അംഗവും ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇവരെ പ്രതി ചേര്‍ത്തിട്ടില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സഹോദരിക്കും ലഹരിയിടപാടുകളില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ പ്രതിചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു.