- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; കൊച്ചിയില്‍ 62 നൈട്രോസ്പാം ഗുളികകളുമായി ഒരാള്‍ അറസ്റ്റില്‍
കൊച്ചിയില്‍ 62 നൈട്രോസ്പാം ഗുളികകളുമായി ഒരാള്‍ അറസ്റ്റില്‍
കൊച്ചി: അനധികൃതമായി കൈവശം വെച്ച നൈട്രാസെപാം ഗുളികളമായി കൊച്ചിയില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ എറണാകുളം എളംകുളം ഉദയ കോളനിയില്‍ താമസിക്കുന്ന സുരേഷ്(43) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ് ടീം ഇയാളുടെ വീടു വളയുക ആയിരുന്നു. പരിശോധനയില്‍ 62 ഗുളികകള്‍ ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു.
നിരവധി കേസുകളില്‍ പ്രതിയായ സുരേഷ് ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെഎ അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടെ മാത്രം നല്‍കുന്ന മരുന്ന് അനധികൃതമായി സംഘടിപ്പിച്ച് ലഹരി മരുന്നായി വില്‍പ്പന നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ കഴിഞ്ഞ ദിവസം പാലക്കാട് പാമ്പാമ്പള്ളം ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹനപരിശോധനയില്‍ 19.65 ഗ്രാം മെത്താംഫിറ്റാമിനുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയായ സിയാദ് ആണ് അറസ്റ്റിലായത്. പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.സന്തോഷും പാര്‍ട്ടിയും ഒറ്റപ്പാലം എക്‌സൈസ് റെയിഞ്ച് ടീമും സര്‍ക്കിള്‍ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.