- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരോധിത വസ്തുക്കള്‍ എറിഞ്ഞു കൊടുത്ത കേസ്; മൂന്നാം പ്രതിയും അറസ്റ്റില്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നിരോധിത വസ്തുക്കള്‍ എറിഞ്ഞ് കൊടുക്കുന്ന സംഘത്തിലെ മൂന്നാമനും അറസ്റ്റില്‍
കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നിരോധിത വസ്തുക്കള്‍ എറിഞ്ഞ് കൊടുക്കുന്ന സംഘത്തിലെ മൂന്നാമനും അറസ്റ്റില്‍. പുതിയ തെരുപനങ്കാവ് സ്വദേശി കെ. റിജിലിനെ (39)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ അത്താഴക്കുന്നിലെ മജീഫിന്റെയും പനങ്കാവിലെ അക്ഷയ്‌യുടെയും ഒപ്പമുണ്ടായിരുന്ന പ്രതിയാണ് റിജില്‍.
കഴിഞ്ഞ മാസം ജയിലിലേക്ക് ബീഡി ഉള്‍പ്പെടെ എറിഞ്ഞ് നല്‍കുന്നതിനിടെ അക്ഷയ് പിടിയിലായതോടെയാണ് മറ്റ് പ്രതികളെ കുറിച്ചും വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് ലഹരി കടത്തുന്നതിനായി വന്‍ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നേരത്തെ ലഹരി കേസില്‍ പ്രതികളായ മുന്‍ തടവുകാര്‍ പിടിയിലാകുന്നത്. നേരത്തെ മുന്‍ ഡി.ജി.പി ഉള്‍പ്പെടെ രണ്ടു പേരെ ജയില്‍ സുരക്ഷയെ കുറിച്ചു അന്വേഷിക്കാന്‍
സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതിനു ശേഷമാണ് ജയിലില്‍ റെയ്ഡ് ശക്തമാക്കിയത്.