- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിനു ജോബ് ജനാധിപത്യ കേരള കോണ്‍ഗ്രസ് വിട്ടു; ഇനി കേരളാ കോണ്‍ഗ്രസില്‍
കോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ ഓഫീസ് ചാര്‍ജ് സെക്രട്ടറിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വിനു ജോബ് പാര്‍ട്ടിവിട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജിവച്ചു.
മാതൃ സംഘടനയായ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന നിലയിലും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെന്ന നിലയിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സാധിച്ചു.
നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനായും പൊതുരംഗത്ത് സജീവമായി തുടരുമെന്നും വിനു ജോബ് വ്യക്തമാക്കി.
Next Story