- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുര്‍വേദ ഹൗസ് സര്‍ജന്‍സി ഫീസ് വര്‍ധന പിന്‍വലിക്കണം -എഎംഎഐ
ആയുര്‍വേദ ഹൗസ് സര്‍ജന്‍സി ഫീസ് വര്‍ധന പിന്‍വലിക്കണം -എഎംഎഐ
തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ സീനിയര്‍ ഹൗസ് സര്‍ജന്‍സി ഫീസ് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ പൊതുസംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) ആവശ്യപ്പെട്ടു. പരിശീലനത്തിനായി ഇതുവരെ ഈടാക്കിയിരുന്നത് ആയിരം രൂപയാണ്. ഇത് ആറായിരം രൂപയായാണ് വര്‍ധിപ്പിച്ചത്.
പഴയ നിരക്ക് തുടരണമെന്ന് ആരോഗ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതായി സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി ഡോ. പി.കെ. ഹരിദാസ് എന്നിവര്‍ അറിയിച്ചു.
Next Story