- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാരംഭം കുറിക്കാന്‍ കേരളത്തില്‍ നിന്നും കൊല്ലൂരിലെത്തിയത് നിരവധി കുരുന്നുകള്‍; പുലര്‍ച്ചെ മൂന്നിന് തുടങ്ങിയ ചടങ്ങുകളില്‍ ഹരിശ്രീ കുറിച്ചത് ആയിരത്തിലധികം കുട്ടികള്‍
വിദ്യാരംഭം കുറിക്കാന്‍ കേരളത്തില്‍ നിന്നും കൊല്ലൂരിലെത്തിയത് നിരവധി കുരുന്നുകള്‍
കൊല്ലൂര്‍: വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കാന്‍ കേരളത്തില്‍നിന്ന് ഉള്‍പ്പെടെ ഭക്തര്‍ കുരുന്നുകളുമായി കൊല്ലൂരിലെത്തി. പുലര്‍ച്ചെ 3ന് നട തുറന്ന് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ സരസ്വതി മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിന്റെ വരാന്തയിലുമായി മാതാപിതാക്കള്‍ കുരുന്നുകളുമായെത്തി അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു.
വിദ്യാരംഭത്തിനായി പതിവിലും ആളുകള്‍ കുറവായിരുന്നു. എങ്കിലും ആയിരത്തോളം കുരുന്നുകള്‍ വാഗ്‌ദേവത കൂടിയായ മൂകാംബികയുടെ സന്നിധിയില്‍ വച്ച് ഹരിശ്രീ കുറിച്ചതായി മുഖ്യ അര്‍ച്ചകന്‍ രാമചന്ദ്ര അഡിഗ പറഞ്ഞു. ഉച്ചയ്ക്ക് 12ന് നവാന്നപ്രാശ നൈവേദ്യ പൂജയും വൈകിട്ട് 5.30ന് വിജയോത്സവ ചടങ്ങും പൂര്‍ത്തിയായതോടെ കൊല്ലൂരിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷ ചടങ്ങുകള്‍ക്ക് സമാപനമായി.