- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയില്‍ ആശാവര്‍ക്കര്‍ക്ക് പൊള്ളലേല്‍ക്കുകയും വീടിന് തീപിടിക്കുകയും ചെയ്ത സംഭവം; അയല്‍വാസിയായ പോലിസുകാരന്റെ ഭാര്യക്കെതിരെ കേസ്
ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; പൊലീസുകാരന്റെ ഭാര്യയ്ക്കെതിരെ കേസ്
പത്തനംതിട്ട: പത്തനംതിട്ട കീഴ് വായ്പൂരില്‍ 61 കാരിയുടെ വീടിന് തീപിടിക്കുകയും പൊള്ളല്‍ ഏല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പോലിസുകാരന്റെ ഭാര്യക്കെതിരെ കേസെടുത്തു. ആശാവര്‍ക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്. സംഭവത്തില്‍ ലതയുടെ വീടിന് സമീപത്തെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യയായ സുമയ്യയ്ക്ക് എതിരെയാണ് കേസെടുത്തത്.
ലതയുടെ വീട്ടില്‍ സുമയ്യ അതിക്രമിച്ചു കയറി സ്വര്‍ണാഭരണങ്ങള്‍ ചോദിച്ചു. ഇത് നല്‍കാത്തതിലൂള്ള വിരോധത്തില്‍ തീ കൊളുത്തിയതാണെന്നാണ് ലത മൊഴി നകിയത്. കെട്ടിയിട്ടശേഷം ആഭരണങ്ങള്‍ കൈക്കലാക്കിയെന്നും ലത പറയുന്നു. എന്നാല്‍, സംഭവത്തില്‍ ദുരൂഹത ഏറെയുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വിശദമായ പരിശോധനയ്ക്കായി സുമയ്യ താമസിക്കുന്ന പൊലീസ് കോട്ടേഴ്‌സും ലതയുടെ വീടും സീല്‍ ചെയ്തിട്ടുണ്ട്. ഫോറന്‍സിക് പരിശോധന നടത്തിയശേഷം കേസില്‍ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.