- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിവാദം വഴിതിരിച്ചുവിടാന്‍ സിനിമാ താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെന്ന വാദം നോണ്‍സെന്‍സ്; ആ വിഷയം വിവാദമല്ല, പകല്‍ക്കൊള്ള; സുരേഷ് ഗോപിയെ തള്ളി നടനും ബിജെപി നേതാവുമായ ദേവന്‍
സുരേഷ് ഗോപിയെ തള്ളി നടനും ബിജെപി നേതാവുമായ ദേവന്‍
കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം വഴിതിരിച്ചുവിടാനാണ് സിനിമാ താരങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തിയതെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദങ്ങള്‍ തള്ളി നടനും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ ദേവന്‍. സുരേഷ് ഗോപിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അത്തരം ചിന്താഗതികള്‍ 'നോണ്‍സെന്‍സ്' ആണെന്നും ദേവന്‍ വ്യക്തമാക്കി.
പാലക്കാട് നടന്ന ഒരു സംവാദത്തിനിടെയാണ് സുരേഷ് ഗോപി ഇ.ഡി. നടത്തുന്ന റെയ്ഡുകളെക്കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ഭൂട്ടാന്‍ വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടന്‍മാരുടെ വീടുകളില്‍ ഇ.ഡി. റെയ്ഡ് നടത്തിയത് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മറച്ചുവെക്കാനാണെന്നായിരുന്നു സുരേഷ് ഗോപിയുടെ ആരോപണം.
എന്നാല്‍, ഈ വാദങ്ങള്‍ ദേവന്‍ നിഷേധിച്ചു. ശബരിമലയിലെ വിഷയം വിവാദമല്ലെന്നും പകല്‍ക്കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ മാത്രമല്ല, മറ്റു ക്ഷേത്രങ്ങളിലും ഇത്തരം കൊള്ളകള്‍ നടന്നിട്ടുണ്ടെന്ന് ദേവന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം കൊള്ളകള്‍ നടത്തുന്നവര്‍ തന്നെ അന്വേഷിച്ചാല്‍ ശരിയായ നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം സംബന്ധിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാത്രമല്ല, മാധ്യമങ്ങള്‍ ശബരിമല വിഷയം വഴിതിരിച്ചുവിടാന്‍ ശ്രമിക്കില്ലെന്നും, മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതെന്നും ദേവന്‍ സൂചിപ്പിച്ചു. വിഷയത്തില്‍ കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപി വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.