- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ ഒന്‍പതാം സ്ഥാനം; റാങ്ക് തിളക്കത്തില്‍ എംജി സര്‍വകലാശാല
റാങ്ക് തിളക്കത്തില്‍ എംജി സര്‍വകലാശാല
തിരുവനന്തപുരം: രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ ഒന്‍പതാം റാങ്കിന്റെ തിളക്കവുമായി എംജി സര്‍വകലാശാല. ലോകരാജ്യങ്ങളിലെ സര്‍വകലാശാലകളുടെ നിലവാരം അളക്കുന്ന ടൈംസ് ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങിലാണ് നേട്ടം. അന്താരാഷ്ട്ര റാങ്ക് പട്ടികയില്‍ 501-നും 600-നും ഇടയിലുള്ള റാങ്കാണ് എംജി സ്വന്തമാക്കിയത്. വിവിധ പരിഗണനാഘടകങ്ങളില്‍ 43.6 മുതല്‍ 46.1 വരെ സ്‌കോര്‍ ലഭിച്ചു.
1001-1200 റാങ്കിലാണ് കുസാറ്റിന്റെ സ്ഥാനം. സ്‌കോര്‍: 32.1 മുതല്‍ 32.4 വരെ. കേരള സര്‍വകലാശാല 1201-1500 റാങ്കിലും ഇടം നേടി. സ്‌കോര്‍: 27.3 മുതല്‍ 32 വരെ. 115 രാജ്യങ്ങളില്‍ നിന്നായി 2191 സ്ഥാപനങ്ങളെയാണ് പരിഗണിച്ചത്. തുടര്‍ച്ചയായി 10-ാം വര്‍ഷവും ഓക്‌സ്ഫഡ് സര്‍വകലാശാല ലോകത്തെ മികച്ച സര്‍വകലാശാലയെന്ന നേട്ടം നിലനിര്‍ത്തി.
Next Story