തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിക്കു നേരെയുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച് മന്ത്രി വി. ശിവന്‍കുട്ടി. സമരങ്ങള്‍ക്കിടയില്‍ പരിക്കേല്‍ക്കും. അത് പുതിയ സംഭവമല്ലെന്നും ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

സമരം ചെയ്യുന്നവര്‍ ഒരു കാര്യം കൂടി ചെയ്യട്ടെ. ഒരു കൂട്ട പൂവ് പോലീസുകാര്‍ക്ക് നല്‍കട്ടെ. കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി കേരളത്തില്‍ വിലപ്പോവില്ല. വെല്ലുവിളിയെ പുച്ഛത്തോടെ കാണുകയാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പോലീസ് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.