- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരവുമാല ഇട്ടിട്ടും രക്ഷയില്ല; കള്ളന്റെ പിടിവലിയില്‍ വയോധികയുടെ കഴുത്തിന് പരിക്ക്
കള്ളന്റെ പിടിവലിയില്‍ വയോധികയുടെ കഴുത്തിന് പരിക്ക്
അരൂര്‍: സ്വര്‍ണമെന്ന് കരുതി വയോധികയുടെ കഴുത്തില്‍ കിടന്ന വരവുമാലയുമായി കള്ളന്‍ ഓടി രക്ഷപ്പെട്ടു. പിടിവലിക്കിടെ മാല ഉരഞ്ഞ് വയോധികയുടെ കഴുത്തിന് പരിക്കേറ്രു, തിങ്കളാഴ്ച അരൂരില്‍ 71 കാരിയാണ് അതിക്രമത്തിന് ഇരയായത്. അരൂര്‍ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് കളത്തനാട്ട് ഭാഗത്തുള്ള കൊച്ചുപുരയ്ക്കല്‍ സരസ്വതിയമ്മയുടെ കഴുത്തിലെ വരവുമാലയാണ് പിന്നാലെകൂടിയ കള്ളന്‍ വിജനമായ സ്ഥലത്തുവെച്ച് പൊട്ടിച്ചുകടന്നത്.
എന്നാല്‍ കഴുത്തിലെ മാല വരവാണെന്ന് കള്ളനറിഞ്ഞില്ല. കൈയില്‍ കിട്ടിയ മാലയുടെ പൊട്ടിയഭാഗം സ്വര്‍ണമാണെന്നു വിചാരിച്ച് കള്ളന്‍ ഓടിമറഞ്ഞു. കോട്ടപ്പുറം റോഡിന് സമീപം കണ്ടത്തിപ്പറമ്പ് കളത്തനാട്ട് വഴിയിലാണ് സംഭവം ഉണ്ടായത്. ഈ വഴി നിയമക്കുരുക്കില്‍ പെട്ടുകിടക്കുന്നതിനാല്‍ ആകെ ചെളിക്കുഴമ്പാണ്.
മാത്രമല്ല, ഉച്ചയായതിനാല്‍ ആളുകളും ഇല്ലായിരുന്നു. ഇതാണ് മോഷ്ടാവിന് അനുകൂലമായത്. സമീപത്തെ റോഡുവരെ ഇയാള്‍ ഇരുചക്രവാഹനത്തില്‍ എത്തിയെന്നാണ് കുരുതുന്നത്. എന്തായാലും വരവ് സ്വര്‍ണമാലയുടെ ഭാഗം ലഭിച്ച മോഷ്ടാവിന്റെ പ്രയത്‌നങ്ങളെല്ലാം വെറുതേ ആകുമെന്ന് ഉറപ്പ്. വീട്ടുകാര്‍ അരൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവും ആരംഭിച്ചു.