തിരുവല്ല: മലയാളി പെന്തക്കോസ്ത് ഐക്യത്തിന്റെ കാഹളവുമായി നേതൃസംഗമം. കേരളത്തിലെ മുഖ്യധാര പെന്തക്കോസ്ത് സഭകളുടെ എല്ലാ നേതൃത്വവും ഒത്തുചേര്‍ന്ന സമ്മേളനത്തില്‍ ഐക്യത്തിന്റെ പ്രസക്തി ഏറ്റെടുത്ത് മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ സഭാധ്യക്ഷന്മാരുടെ ഏകോപനസമിതിക്ക് രൂപം നല്‍കി.

സംഘടനാ രൂപത്തില്‍ ഐക്യപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം നേതൃത്വം നല്‍കുകയും കാല്‍ നൂറ്റാണ്ട് പിന്നിടുകയും ചെയ്ത പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ തിരുവല്ലയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഐക്യ സന്ദേശത്തിന്റെ പ്രസക്തി ലീഡേഴ്സ് ഏറ്റെടുത്തത്.

ഐപിസി മുന്‍ രാജ്യാന്തര പ്രസിഡന്റ് പാസ്റ്റര്‍ ഡോ. കെ.സി.ജോണ്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസ സമൂഹം ലോകത്തിന് വെളിച്ചം നല്‍കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഭൂമിയുടെ ഉപ്പായി സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയണമെന്നും ദൈവ സ്നേഹത്തിലൂടെ ആത്മീയ പ്രകാശനം നല്‍കണമെന്നും പാസ്റ്റര്‍ കെ.സി.ജോണ്‍ പറഞ്ഞു.

പിസിഐ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. എസ്ഐഎജി ജനറല്‍ സെക്രട്ടറി റവ. കെ.ജെ.മാത്യു മുഖ്യപ്രഭാഷണം നടത്തി. സഭൈക്യ നിലപാടുകള്‍ പൊതു സമൂഹത്തില്‍ എത്തിക്കാന്‍ പെന്തക്കോസ്ത് വേദശാസ്ത്ര സമിതി ഉണ്ടാകണമെന്ന് റവ.കെ.ജെ.മാത്യു പറഞ്ഞു. '്രൈകസ്തവ സഭയും പ്രതിസന്ധിയും' എന്ന വിഷയം എന്‍സിഎംജെ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി.തോമസ് അവതരിപ്പിച്ചു.

പിസിഐ ജനറല്‍ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ഐപിസി മുന്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്, ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസ്, ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ വൈ. റെജി, ഡബ്ല്യു.എം.ഇ ദേശീയ ഓവര്‍സിയര്‍ പാസ്റ്റര്‍ ഒ.എം.രാജുക്കുട്ടി, ചര്‍ച്ച് ഓഫ് ഗോഡ് കേരള റീജിയന്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ ജോമോന്‍ ജോസഫ്, സുവാര്‍ത്ത ചര്‍ച്ച് പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം ജോണ്‍, ശാരോന്‍ സഭ മുന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, ന്യൂ ഇന്ത്യ ബൈബിള്‍ ചര്‍ച്ച് മുന്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ടി.വൈ.യോഹന്നാന്‍, പാസ്റ്റര്‍മാരായ കെ.എ.ഉമ്മന്‍, പി. ജോയി, രാജു പൂവക്കാല, ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, സാംകുട്ടി മാത്യു, ജോണ്‍ ജോസഫ്, ഈശോ ജേക്കബ്, ജെയിംസ് ഫിലിപ്പ്, സാംകുട്ടി ചാക്കോ നിലമ്പൂര്‍, ഫിന്നി പി. മാത്യു, ഐപിസി സ്റ്റേറ്റ് ട്രഷറര്‍ പി.എം.ഫിലിപ്പ്, ചര്‍ച്ച് ഓഫ് ഗോഡ് ബിലിവേഴ്സ് ബോര്‍ഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല, സജി മത്തായി കാതേട്ട്, പിസിഐ വൈസ് പ്രസിഡന്റുമാരായ സാം ഏബ്രഹാം കലമണ്ണില്‍, പസ്റ്റര്‍ ഫിലിപ്പ് ഏബ്രഹാം, സെക്രട്ടറിമാരായ പാസ്റ്റര്‍ റോയിസണ്‍ ജോണി, ലിജോ കെ. ജോസഫ്, ട്രഷറര്‍ ജിനു വര്‍ഗീസ്, കോഓര്‍ഡിനേറ്റര്‍ അജി കുളങ്ങര, കണ്‍വീനര്‍ പാസ്റ്റര്‍ എം.കെ.കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ പെന്തക്കോസ്ത് സഭാ നേതൃത്വങ്ങളുടെ ഐക്യ സമിതി രൂപീകരണം, ഘടന എന്നിവയ്ക്കായി പാസ്റ്റര്‍ ഡോ. കെ.സി.ജോണ്‍ ചെയര്‍മാനായി സമിതി രൂപീകരിച്ചു. എജി സഭാ സ്റ്റേറ്റ് സൂപ്രണ്ട് റവ.ടി.ജെ.സാമുവല്‍, ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ വൈ.റെജി, പാസ്റ്റര്‍ സാം ജോര്‍ജ്, ഡബ്ല്യുഎംഇ സഭ ദേശീയ ഓവര്‍സിയര്‍ പാസ്റ്റര്‍ ഓ.എം.രാജുക്കുട്ടി, ശാരോന്‍ സഭ ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ഫിന്നി ജേക്കബ്, ചര്‍ച്ച് ഓഫ് ഗോഡ് കേരള റീജിയന്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ ജോമോന്‍ ജോസഫ്, പിസിഐ നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫ് എന്നിവര്‍ അംഗങ്ങളാണ്. 21 ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആസ്ഥാനമായ മുളക്കുഴ സിയോണ്‍ കുന്നില്‍ ഐക്യ സമിതി രൂപീകരണയോഗം നടക്കും.