- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് ഊബര്‍ ഡ്രൈവറായി യുവാവ്: മാസ സമ്പാദ്യം 56,000 രൂപ
കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് ഊബര്‍ ഡ്രൈവറായി യുവാവ്
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച യുവാവ് ഊബര്‍ ഡ്രൈവറായി. ഇപ്പോള്‍ ഓരോ മാസവും സമ്പാദിക്കുന്നത് 56,000 രൂപയാണ്. ബെംഗളൂരു സ്വദേശിയായ ദീപേഷ് എന്ന യുവാവാണ് 40000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഡ്രൈവര്‍ ജോലി തിരഞ്ഞെടുത്തത്. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് ദിപേഷ് ജോലി ഉപേക്ഷിച്ചത്. മറ്റുള്ളവര്‍ കുറ്റപ്പെടുത്തിയെങ്കിലും ദീപേഷ് തന്റെ തീരുമാനവുമായി മുന്നോട്ട് പോകുക ആയിരുന്നു.
ഇപ്പോള്‍ 56,000 രൂപയാണ് ദീപേഷ് മാസം സമ്പാദിക്കുന്നത്. വരുണ്‍ അഗര്‍വാള്‍ സംരഭകനാണ് ദീപേഷിനെ കുറിച്ച് ലിങ്ക്ഡ്ഇന്നില്‍ കുറിപ്പ് പങ്കുവെച്ചത്. കോര്‍പ്പറേറ്റ് ജോലിയില്‍ എല്ലാ മാസവും ശമ്പളം ലഭിക്കുമായിരുന്നെങ്കിലും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതോടെ ഉന്നത പോസ്റ്റിലുള്ള ജോലി ഉപേക്ഷിച്ചു.
സഹപ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തെ എതിര്‍ത്തെങ്കിലും ജോലി ഉപേക്ഷിക്കാനുള്ള തീരുമാനവുമായി ദീപേഷ് മുന്നോട്ടുപോകുകയായിരുന്നു. പകരം ഊബര്‍ ഡ്രൈവര്‍ എന്ന ജോലി തിരഞ്ഞെടുത്തു. ഇപ്പോള്‍ ഒരു മാസം 21 ദിവസം ജോലി ചെയ്താല്‍ മതി. 56000 രൂപയോളം സമ്പാദിക്കാനും കഴിയും. കുടുംബത്തിനും മനസമാധാനത്തിനും മുന്‍ഗണന നല്‍കാന്‍ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം മുഴുവന്‍ സമയ ക്യാബ് ഡ്രൈവറായതെന്ന് വരുണ്‍ അഗര്‍വാള്‍ പറയുന്നു.
ഇതിനിടയില്‍ സ്വന്തമായി ഒരു കാര്‍ വാങ്ങാനുള്ള പണം ദീപേഷ് സ്വരൂപിക്കുകയും ചെയ്തു. ഇനി ഒരു ഡ്രൈവറെ നിയമിച്ച് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് ദീപേഷിന്റെ പദ്ധതി. ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് ദീപേഷിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്.