- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുണിക്കടയുടെ ഡ്രസ്സിംഗ് റൂമില്‍ മൂന്ന് വയസ്സുകാരന്‍ കുടുങ്ങി; പുറത്തെത്തിച്ചത് ഫയര്‍ഫോഴ്‌സ് എത്തി
തുണിക്കടയുടെ ഡ്രസ്സിംഗ് റൂമില്‍ മൂന്ന് വയസ്സുകാരന്‍ കുടുങ്ങി
കോഴിക്കോട്: വടകരയില്‍ റെഡിമെയ്ഡ് ഷോറൂമിന്റെ ഡ്രസ്സിംഗ് റൂമില്‍ മൂന്ന് വയസ്സുകാരന്‍ കുടുങ്ങി. വാതില്‍ തുറക്കാനാവാതെ വന്നതോടെ ഫയര്‍ഫോഴ്‌സ് എത്തിയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. വടകര ഫയര്‍ ഫോഴ്‌സ് ഡോര്‍ ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാപിതാക്കളോടൊപ്പം ഷോറൂമില്‍ എത്തിയ വില്യാപള്ളി സ്വദേശിയായ മൂന്ന് വയസ്സുകാരനാണ് അബദ്ധത്തില്‍ ഡ്രസ്സിംഗ് റൂമില്‍ അകപ്പെട്ടത്.
Next Story