- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; 3.98 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട
കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കോടികളുടെ കഞ്ചാവ് വേട്ട. ബാങ്കോക്കില്‍ നിന്ന് മസ്‌കറ്റ് വഴി സലാം എയര്‍ വിമാനത്തില്‍ എത്തിയ രാഹുല്‍ രാജ് എന്നയാളില്‍ നിന്ന് 3.980 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവിന് രാജ്യാന്തര വിപണിയില്‍ 3.98 കോടിയോളം രൂപ വിലവരും. എയര്‍ ഇന്റലിജന്‍സ് യൂണിറ്റിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 3:20 ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
ബ്രാന്‍ഡഡ് ഭക്ഷണ പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരായ അനുജ് കുമാര്‍ റാവത്ത്, പി.എസ്. അഭയ് എന്നിവരാണ് നടപടിക്ക് നേതൃത്വം നല്‍കിയത്. നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം പിടിയിലായ രാഹുല്‍ രാജിന്റെ അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.




