- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം-ബെംഗളൂരു വന്ദേഭാരത് അടുത്തയാഴ്ച; ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സര്‍വീസ്: കേരളത്തില്‍ മൂന്ന് സ്റ്റോപ്പുകള്‍
എറണാകുളം-ബെംഗളൂരു വന്ദേഭാരത് അടുത്തയാഴ്ച
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് നിന്ന് തൃശൂര്‍, പാലക്കാട് വഴിയുള്ള ട്രെയിനിന്റെ ഷെഡ്യൂള്‍ റെയില്‍വേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുണ്ടാകും.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11-ന് കെഎസ്ആര്‍ ബെംഗളൂരുവിലെത്തും. തിരിച്ച്, രാവിലെ 5.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് എറണാകുളത്തെത്തും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം കൃഷ്ണരാജപുരം എന്നിവടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. അവിടേയ്ക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്.
Next Story




