കൊച്ചി: ആശങ്കയിലാഴ്ത്തി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കൊച്ചിയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

വിദഗ്ധ പരിശോധനയ്ക്കായി ഇയാളുടെ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.2024-ല്‍ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായുള്ള 38 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ടുപേര്‍ രോഗത്തിന് കീഴടങ്ങി. 2025-ലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.