- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റസൂല്‍ പൂക്കുട്ടി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ തന്റെ സാന്നിധ്യമുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു; വലിയ വിഷമമുണ്ട്; തന്നെ മാറ്റിയതും പുതിയ ആളെ നിയോഗിച്ചതും അറിഞ്ഞില്ല; പ്രതികരിച്ച് പ്രേംകുമാര്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി റസൂല്‍ പൂക്കുട്ടി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ തന്നെ ക്ഷണിക്കാത്തതില്‍ വിഷമമുണ്ടെന്ന് നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍.
റസൂല്‍ പൂക്കുട്ടി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ തന്റെ സാന്നിധ്യമുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വലിയ വിഷമമുണ്ട്. ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചില്ല. തന്നെ മാറ്റിയതും പുതിയ ആളെ നിയോഗിച്ചതും അറിഞ്ഞില്ല. എന്നെ നിയോഗിച്ചത് സര്‍ക്കാരാണ്. എന്റെ ചുമതല കൃത്യമായും സുതാര്യമായും ജനകീയമായും സത്യസന്ധതയോടും ആത്മാര്‍ഥതയോടും കൂടിയാണ് ചെയ്തത്- പ്രേംകുമാര്‍ പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് എത്താതിരുന്നതും ആശ സമരത്തിന് അനുകൂലമായി പ്രതികരിച്ചതുമാണ് പ്രേംകുമാറിന്റെ സ്ഥാനംചലിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ചോദ്യങ്ങളോട് പ്രേംകുമാര്‍ പ്രതികരിച്ചില്ല.




